റബ്ബര്‍ ഉണക്കാന്‍ ഉപയോഗിക്കുന്ന പുകപ്പുരയില്‍ വന്‍ തീപ്പിടിത്തം ; നാല് ക്വിന്റലോളം റബ്ബര്‍ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ ഉണക്കാന്‍ ഉപയോഗിക്കുന്ന പുകപ്പുരയില്‍ വന്‍ തീപ്പിടിത്തം. മുക്കം എംഎഎംഒ കോളേജിന് സമീപത്തെ നെല്ലിക്കുന്നിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാരമൂല സ്വദേശി കളരിക്കണ്ടി സുന്ദരന്റെ റബ്ബര്‍ പുകപ്പുരയിലാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് 3.30 ഓടെയാണ് സംഭവം. പുകപ്പുരയിലെ റബ്ബര്‍ ചിരട്ടപ്പാല്‍ ഉണക്കുന്നതിനിടയില്‍ തീ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നതായാണ് നിഗമനം. സ്ഥാപനത്തിലെ ജീവനക്കാര്‍ ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സില്‍ നിന്ന് ഉടന്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി. സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഓഫീസര്‍ എന്‍. രാജേഷ്, സേനാംഗങ്ങളായ ഒ. അബ്ദുല്‍ ജലീല്‍, കെ.പി അമീറുദ്ദീന്‍, എം.സി സജിത്ത് ലാല്‍, കെ. ഷനീബ്, വി. സലീം, കെ. പി. അജീഷ്, സി. രാധാകൃഷ്ണന്‍, സി.എഫ് ജോഷി, സി.ടി ഷിബിന്‍, എം.എസ് അഖില്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...