കോഴിക്കോട് ജനവാസ മേഖലയ്‌ക്ക് സമീപം വൻ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ജനവാസ മേഖലയാണിത്. രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. സമീപത്തെ തെങ്ങിനും തീപിടിച്ചു. ഇത് തൊട്ടടുത്ത മരങ്ങളിലേക്കും വീടുകളിലേക്കുമൊക്കെ പടരാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.തീപിടിത്തമുണ്ടായി അരമണിക്കൂറിന് ശേഷമാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. വർക്ക്‌ ഷോപ്പിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. ഞായറാഴ്‌ചയായതിനാൽ വളരെ കുറച്ച് ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിരവധി വാഹനങ്ങളും വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്നു.

കയർഫെഡിന്റെയും കേരള സോപ്പിന്റെയും കമ്പനികൾ പ്രവർത്തിക്കുന്നതിന് തൊട്ടടുത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയൊക്കെ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. തീ ഇങ്ങോട്ടേക്ക് പടർന്നാൽ ആളപായവും വലിയ നാശനഷ്ടങ്ങളുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണ വിധേയമാക്കിയതായി റിപ്പോർട്ടുകളുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...