രണ്‍ബീര്‍ കപൂറിന്റെ സിനിമ സെറ്റില്‍ വന്‍ തീപിടുത്തം ; ഒരാള്‍ പൊള്ളലേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ : ബോളിവുഡ് താരം ര​ണ്‍​ബീ​ര്‍ ക​പൂ​റും – ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ തീ പിടുത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മ​നീ​ഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പര്‍ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി.

മുംബൈയിലെ അന്ധേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ എ​ട്ട് യൂ​ണി​റ്റു​ക​ള്‍ എ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. രാത്രി 10.30 ഓടെയാണ് തീ പൂര്‍ണമായി അണക്കാനായത്. തീ​പി​ടി​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അ​ന്ധേ​രി സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ന് അ​ടു​ത്തു​ള്ള ചി​ത്ര​കൂ​ട് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ സെ​റ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങള്‍ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ തീപിടുത്തത്തെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....