യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം ; കര്‍ണാടക പോലീസ് കേരളത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കര്‍ണാടക പോലീസ് കേരളത്തില്‍. വിവിധ ഭാഗങ്ങളില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തും. നിലവില്‍ കേസ് എന്‍ഐഎയ്‌ക്ക് കൈമാറിയെങ്കിലും അന്വേഷണ സംഘം എത്തും വരെ പരിശോധന തുടരാനാണ് കര്‍ണാടക പോലീസിന്റെ തീരുമാനം. ഇന്നലെയാണ് പോലീസ് സംഘം കേരളത്തില്‍ ക്യാമ്പ് ചെയ്ത് പരിശോധനകള്‍ ആരംഭിച്ചത്. കൊലയാളികള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതിനാല്‍ കൊലപാതകികള്‍ കൃത്യത്തിന് ശേഷം ഇവിടേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ടെന്നത് പരിഗണിച്ചാണ് കേരളത്തില്‍ പോലീസ് ക്യാമ്പ് ചെയ്തിരിക്കുന്നത്.

കേരള – കര്‍ണാടക അതിര്‍ത്തിയായ ബെല്ലാരിയില്‍ ശക്തമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. പ്രവീണ്‍ നെട്ടാരുവിനെക്കുറിച്ച്‌ കൊലപാതകികള്‍ക്ക് വിവരം നല്‍കിയ രണ്ട് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ബെല്ലാരിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേരളത്തിലേക്ക് കര്‍ണാടക പോലീസ് സംഘം പരിശോധനയ്‌ക്കായി എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...