ഇടുക്കി: ഇടുക്കി ജില്ലയിലെ ക്ഷീരകർഷകർക്കായുള്ള സബ്സിഡി തുകയിൽ വൻ തട്ടിപ്പ്. ഗുണഭോക്താക്കളല്ലാത്തവർക്ക് ആനുകൂല്യം അനുവദിച്ചും അക്കൗണ്ട് നമ്പറിൽ കൃത്രിമം കാണിച്ചും ഉദ്യോഗസ്ഥർ തട്ടിച്ചത് 25.7 ലക്ഷം രൂപയാണ്. ജില്ലയിലെ നെടുങ്കണ്ടം, ഇടുക്കി, അടിമാലി ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ നടപ്പിലാക്കിയ ക്ഷീരകർഷകന് പാലിന് സബ്സിഡി’ എന്ന പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തി വൻതുക അനർഹർക്ക് നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്.
ഓഡിറ്റ് വകുപ്പിലെ സീനിയർ ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ ഓഡിറ്റിലാണ് കണ്ടെത്തൽ. 2019 മുതൽ 2022 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ക്ഷീര സംഘങ്ങളിൽ പാൽ നൽകുന്ന വ്യക്തികൾക്ക് 3 രൂപ പഞ്ചായത്ത് വിഹിതവും ഒരു രൂപ ക്ഷീരവികസന വകുപ്പ് വിഹിതവും ഉൾപ്പെടെ ലിറ്ററിന് 4 രൂപ പ്രകാരമുള്ള സബ്സിഡി തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു പദ്ധതി. പഞ്ചായത്തുകളിൽ ഡയറിഫാം ഇൻസ്ട്രക്ടർക്കും ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരവികസന ഓഫിസർക്കുമായിരുന്നു പദ്ധതി നിർവഹണ ചുമതല.
ഇതിൽ നെടുക പഞ്ചായത്തിൽ ഡയറിഫാം ഇൻസ്ട്രക്ടറായിരുന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് കണ്ടെത്തൽ. ഇയാൾ 10 പഞ്ചായത്തുകളുടെ അധിക ചുമതല വഹിച്ചിരുന്നതും തട്ടിപ്പിന് വ്യാപ്തി കൂട്ടി. മറ്റ് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ പദ്ധതി നടത്തിപ്പിനായി ഈ ഉദ്യോഗസ്ഥന്റെ സഹായം തേടിയതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ലോഗിൻ പാഡുകൾ കൈക്കലാക്കി തട്ടിപ്പ് നടത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച് പഞ്ചായത്തുതലത്തിൽ യാതൊരു പരിശോധനയും നടന്നിരുന്നില്ല. പദ്ധതി നിർവഹണ ഉദ്യോഗസ്ഥന്റെ താൽപര്യാർഥം ആർക്കുവേണമെങ്കിലും സബ്സിഡി തുക നൽകാം. ഇത് മുതലെടുത്താണ് അനർഹരായ ഒട്ടേറെപ്പേരുടെ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയത്. ക്ഷീര സംഘങ്ങളിൽ പാൽ നൽകാത്തവർക്കും ഒരു ഗുണഭോക്താവിന് തന്നെ 10 പഞ്ചായത്തുകളിൽ നിന്ന് ഒരേ സമയവും സബ്സിഡി അനുവദിക്കപ്പെട്ടിട്ടുണ്ട്. ഒരാൾക്ക് പരമാവധി അനുവദിക്കാവുന്ന സബ്സിഡി 40,000 രൂപയായിരിക്കെ 60,000 രൂപവരെ അധികം അനുവദിക്കപ്പെട്ട സംഭവവുമുണ്ട്. 63 പേർക്കാണ് ഒരേ സമയം അഞ്ചിലേറെ പഞ്ചായത്തിൽ നിന്ന് തുക അനുവദിച്ചത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————–
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ (BDM) ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയ – www.pathanamthittamedia.com, ന്യൂസ് കേരളാ 24 – www.newskerala24.com എന്നിവയില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ (പരസ്യ വിഭാഗം) ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 55 വയസ്സ്. ഇരുചക്ര വാഹനം ഉണ്ടായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ബിരുദം
ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 30. മെയില്‍ അയക്കുമ്പോള്‍ ഏത് പോസ്റ്റിനുവേണ്ടിയെന്ന് സബ്ജക്ടില്‍ കാണിക്കണം.
Eastindia Broadcasting Pvt.Ltd. ന്റെ മാർക്കറ്റിംഗ് (പരസ്യ വിഭാഗം) ഡിപ്പാർട്ട്മെൻ്റിലേക്ക് യോഗ്യതയുള്ള യുവതി യുവാക്കളെ ഉടന്‍ ആവശ്യമുണ്ട്.
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F), Video Editor എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
VIDEO EDITOR
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ എഡിറ്റര്‍ തസ്തികയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. വിവിധ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകള്‍, ഫോട്ടോഷോപ്പ് എന്നിവയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 18000 രൂപ ലഭിക്കും.
































