അമേരിക്കയിലെ അമ്പലത്തിലേക്ക് വഴിപാടായി കൂറ്റൻ ദീപസ്തംഭം

For full experience, Download our mobile application:
Get it on Google Play

മാന്നാർ : ആലപ്പുഴയിൽ നിന്നും അമേരിക്കയിലെ ക്ഷേത്രത്തിലേക്ക് പറക്കാനൊരുങ്ങി കൂറ്റൻ ദീപസ്തംഭം. ആലപ്പുഴയിലെ പരുമലയിൽ നിർമാണം പൂർത്തിയാക്കിയ 1000 കിലോ തൂക്കമുള്ള ഓടിൽ തീർത്ത ദീപസ്തംഭം അമേരിക്കയിലേക്ക് പറക്കാനൊരുങ്ങുകയാണ്. 1008 ഓളം തിരികളുമായി മൂന്നടി വ്യാസമുള്ള പീഠത്തിൽ 13 അടി ഉയരവും 9 തട്ടുകളും ഉള്ള പൂർണ്ണമായും ഓടിൽ നിർമ്മിച്ച ദീപസ്തംഭം അമേരിക്കയിലെ മിഷഗൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കാണ് കയറ്റി അയക്കുന്നത്. വഴിപാടായി ഒരു ഭക്തനാണ് ഈ കൂറ്റൻ ദീപസ്തംഭം ക്ഷേത്രത്തിന് സമർപ്പിക്കുന്നത്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ തൃശ്ശൂർ സ്വദേശിയായ ഒരു ഭക്തനാണ് ക്ഷേത്രത്തിന് വഴിപാടായി  ദീപസ്തംഭം സമർപ്പിച്ചത്. വരുന്ന വിഷു ദിനത്തിൽ മിഷഗനിലെ ഗുരുവായൂരപ്പ ക്ഷേത്രത്തിൽ ഈ വലിയ ദീപസ്തംഭത്തിൽ തിരി തെളിയും.

പരുമല കാട്ടുംപുറത്ത് പന്തപ്ലാ തെക്കേതിൽ പി.പി അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിൽ ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനിയാണ് ദീപസ്തംഭത്തിന്റെ നിർമ്മാതാക്കൾ.  10 പേരോളം അടങ്ങുന്ന തൊഴിലാളികളുടെ ആറുമാസത്തെ പ്രയത്നത്തിലാണ് ദീപസ്തംഭത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പരമ്പരാഗത രീതിയിൽ പണിതെടുത്ത ദീപസ്തംഭത്തിന്റെ പീഠത്തിൽ കൂർമ്മം, കൂർമ്മത്തിൽ ദീപകന്യക, മഹാവിഷ്ണുവിന്റെ രൂപം അന്വർത്ഥമാകുന്ന രീതിയിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവ രൂപകൽപ്പന ചെയ്ത് ഇതിന് മുകളിലായി 9 തട്ടും, മുകളിൽ ഗരുഡ വാഹനത്തോടും കൂടിയാണ് ഈ ദീപസ്തംഭത്തിന്റെ നിർമ്മാണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...