വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായെത്തും ; നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബു ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായി എത്തുമെന്നാണ് ഭീഷണി. ഇന്നലെയും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അതേ ഇ-മെയിലിൽ നിന്നുമാണ് സന്ദേശം എത്തിയിരിക്കുന്നത്. പോലീസിന്‍റെ ഇ-മെയിലിലെക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. എത്രയും വേഗം 10 ബിറ്റ്കോയിൻ ലഭിക്കണമെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇമെയിലിന്റെ ഉറവിടം ഇത് വരെ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച വൈകിട്ട് 3.30യോടെയാണ് നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അജ്ഞാതന്റെ ബോംബ് ഭീഷണി ഉണ്ടാവുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തുന്നത്.
ഇമെയിൽ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിൽ പരിശോധന നടത്തി. ഇമെയിലിലെ ഭീഷണിയെ സാധൂകരിക്കുന്ന ഒന്നും സുരക്ഷാ പരിശോധനയിൽ കണ്ടെത്തുകയുണ്ടായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ...

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...