ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് : മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയായില്ല

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സംസ്ഥാനത്തെ ഭൂപതിവ് ചട്ടം ഉടൻ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി മൂന്നു മാസം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. കരട് ബില്ലിൽ ഇനിയും മാറ്റങ്ങൾ വേണമെന്ന റവന്യൂ മന്ത്രിയുടെ നിലപാടാണ് ഭേദഗതി നീളാൻ കാരണം. 1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് ജനുവരി പത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നത തല യോഗത്തിൽ തീരുമാനമായത്. ഇതിനായി കരട് ബില്ല് തയ്യാറാക്കി. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന വാഗ്ദാനം പാഴ് വാക്കായി. തുടർന്ന് ഓ‍ർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ ഫീസ് വാങ്ങി ക്രമവത്ക്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത് ഫീസ് ഒഴിവാക്കി. എന്നാൽ ചട്ടം ലംഘിച്ച് നിർമ്മിച്ച 20,000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിൽ റവന്യൂ മന്ത്രി ഉറച്ചു നിന്നു. ഇതോടെ നടപടികൾ വഴിമുട്ടി.

ക്വാറികൾ അനുവദിക്കാൻ പാടില്ലെന്ന നിബന്ധനയും സിപിഐ മുന്നോട്ട് വച്ചിട്ടുണ്ട്. നിയമങ്ങൾക്ക് വിധേയമായി ക്വാറികൾ അനുവദിക്കണമെന്നാണ് എൽഡിഎഫ് നേതാക്കളും ആവശ്യപ്പെടുന്നത്. റവന്യൂ മന്ത്രിയുടെ ഇടപെടലാണ് ബില്ല് വൈകാൻ കാരണമെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. ഓർഡിനൻസ് ഇറക്കാൻ യുഡിഎഫ് തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് ഇടുക്കിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ മുഖ്യമന്ത്രി ഉറപ്പു നൽകി എന്ന കാരണം പറഞ്ഞ് ഉപേക്ഷിച്ചിരുന്നു. സിപിഐ ഇടുക്കി ജില്ല കമ്മറ്റിയിൽ ഭൂരിഭാഗം പേരും ഇസ്മയിൽ പക്ഷത്തായതിനാൽ കാനം രാജേന്ദ്രനും ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തുന്നില്ല. ഫലത്തിൽ ഭൂപതിവ് ചട്ടം ഭേദഗതിയും നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കലും യാഥാർത്ഥ്യമാകാൻ ഇടുക്കിക്കാർ എത്ര കാലം കാത്തിരിക്കണമെന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ സർക്കാരിനുമാകുന്നില്ല.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...