എറണാകുളം : ഏലൂര്‍ ,മൂവാറ്റുപുഴ എന്നിവിടങ്ങളിലായി നൂറിലധികം വീടുകളില്‍ വെള്ളംകയറി.ജില്ലയിലെ4താലൂക്കുകളില്‍ആരംഭിച്ചദുരിതാശ്വാസക്യാമ്ബുകളിലേയ്ക്ക് 9 കുടുംബങ്ങളിലെ 293 പേരെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെത്തുടര്‍ന്ന് പെരിയാറിലും മൂവാറ്റുപുഴയാറിലും ക്രമാതീതമായി ജലനിരപ്പുയര്‍ന്നു. മൂവാറ്റുപുഴയിലെയും എലൂരിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
മൂവാറ്റുപുഴ കൊച്ചങ്ങാടി, ഇലാഹിയ കോളനി, ആനിക്കാകുടി കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.ഏലൂരില്‍ 40 ഓളം വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മുഴുവന്‍ പേരെയും ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് മാറ്റി.
മഴയില്‍ പെരുമ്ബാവൂര്‍ കോടനാട് സ്വകാര്യ റിസോര്‍ട്ടില്‍ വെള്ളം കയറി. റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികള്‍ ഉള്‍പ്പടെ 7 പേരെ പെരുമ്ബാവൂര്‍ അഗ്നിശമനസേന രക്ഷപ്പെടുത്തി. മുനമ്ബത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മോശം കാലാവസ്ഥയെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് നിവാരണത്തിന് സത്വര നടപടി സ്വീകരിക്കാന്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.