എ.ഐ. ക്യാമറയിലെ നിയമലംഘനം ; പിഴ നോട്ടീസ് അയക്കാനുള്ള കാലതാമസം നിയമലംഘനം സാധൂകരിക്കാന്‍ കരണമല്ലെന്ന് MVD

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എ.ഐ. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണംവര്‍ധിക്കുന്നതിനാല്‍ പിഴനോട്ടീസ് അയക്കുന്ന കാര്യത്തില്‍ കാലതാമസമുണ്ടെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മനുഷ്യാവകാശകമ്മിഷനെ അറിയിച്ചു. നോട്ടീസ് ലഭിക്കാന്‍ വൈകിയെന്ന കാരണത്താല്‍ നിയമലംഘനം സാധൂകരിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീറ്റുബെല്‍റ്റ് നിര്‍ബന്ധമാക്കിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കൃത്യമായും സീറ്റുബെല്‍റ്റ് ധരിച്ചിരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാല്‍ ഭീമമായ പിഴത്തുക അടയ്‌ക്കേണ്ടിവന്നുവെന്ന പരാതിയില്‍ ദൃശ്യമാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് കോഴിക്കോട് ആര്‍.ടി.ഒ. റിപ്പോര്‍ട്ടുനല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് കേസ് തീര്‍പ്പാക്കി.

2023 ജൂണ്‍ ആദ്യം മുതലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി തുടങ്ങിയത്. ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് ആദ്യദിനം 28,891 നിയമലംഘനങ്ങളായിരുന്നു ക്യാമറ കണ്ണില്‍ കുടുങ്ങിയത്. ക്യാമറ ഉദ്ഘാനം കഴിഞ്ഞ കാലഘട്ടത്തില്‍ 2.8 ലക്ഷം നിയമലംഘനങ്ങള്‍ ഉണ്ടായിരുന്നത് 28,891 ആയി കുറഞ്ഞത് ശുഭസൂചനയാണെന്നായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ട്രാഫിക് നിയമലംഘനങ്ങള്‍ തടയുന്നതിനായി കേരളത്തിലെ നിരത്തുകളില്‍ 726 എ.ഐ. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 225 കോടി മുടക്കി 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എ.ഐ) ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്.

അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഹെല്‍മെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. അതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്ത കേസുകളാണേറെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...