തൃശൂര്‍ : ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഏറ്റവും പുതിയ ചുവടു വെപ്പോടെ സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്യുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് എ.ഐ. പവേര്‍ഡ് സിസിടിവി അനാലിസിസ് സിസ്റ്റം പ്രാവര്‍ത്തികമാക്കി പോലീസ്. 26ന് ക്യാമറ കണ്‍ട്രോള്‍ യൂണിറ്റില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോയുടെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ എ.എസ്.പി. (അണ്ടര്‍ ട്രെയിനി) ഹാര്‍ദിക് മീണയാണ് നൂതനമായ സംവിധാനം വികസിപ്പിച്ചെടുത്തത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രതികളെയും വാഹനങ്ങളെയും തിരിച്ചറിയാന്‍ സഹായിക്കുക, കാല്‍നടയാത്രക്കാരുടെയും പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി നിരീക്ഷിക്കുക, കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ വ്യക്തമല്ലാത്ത ചിത്രങ്ങള്‍ എ.ഐ. ഉപയോഗിച്ച് വ്യക്തമാക്കുക, എ.ഐ. ഉപയോഗിച്ച് വാട്ട്‌സ്ആപ്പ്, എസ്.എം.എസ്. സന്ദേശങ്ങള്‍ ഓട്ടോമാറ്റിക് ആയി അയയ്ക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. കുറ്റകൃത്യങ്ങളുടെ കൃത്യമായ അന്വേഷണവും സമൂഹത്തിന്റെ സുരക്ഷിതത്വവും കൂടുതല്‍ ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1