പാലക്കാട് : സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പാലക്കാട് ജില്ല അപകടമേഖലയാണെന്ന് മന്ത്രി എ.കെ ബാലന്‍. പാലക്കാട് ജില്ല അപകടമേഖലയില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും ഏത് സമയത്തും നിയന്ത്രണങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കാമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ കൂടുന്നത് വെല്ലുവിളിയാണ്. എന്നാല്‍ കോവിഡ് പരിശോധന സംവിധാനങ്ങള്‍ നിലവില്‍ കാര്യക്ഷമമാണെന്നും മന്ത്രി പറഞ്ഞു.
കൂടാതെ കോവിഡ് ഒപി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇനി കോവിഡ് കേസുകള്‍ പോസിറ്റീവ് ആയാല്‍ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സ സൗകര്യം ലഭിക്കും. ഐസിഎംആര്‍ അനുമതി കിട്ടുന്നത് അനുസരിച്ച് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രി ആയി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.