എലത്തൂരിലെ തോൽവിയിൽ തനിക്ക് വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എലത്തൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ തനിക്ക് വീഴ്ച സംഭവിച്ചതായി മുൻമന്ത്രി എ.കെ ശശീന്ദ്രൻ. തന്റെ പോരായ്മകൾ കാരണമാണ് തിരഞ്ഞെടുപ്പിൽ തോറ്റതെങ്കിൽ, ആ പോരായ്മകൾ നേരത്തെ കണ്ടെത്താൻ പാർട്ടി സംസ്ഥാന-അഖിലേന്ത്യാ ഘടകങ്ങൾക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പരാജയത്തിന് ശേഷം ആരുടെയെങ്കിലും തലയിൽ കുറ്റം വെക്കുന്നതിനേക്കാൾ സ്വയം കുറ്റം ഏറ്റെടുത്തുകൊണ്ടുള്ള ചർച്ചകളാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തിരിച്ചടിയിൽ പിണറായി വിജയനെയോ എം.വി ഗോവിന്ദനെയോ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു. മുന്നണിയിലെ ഘടകകക്ഷികൾ ഓരോന്നായി പരാജയ കാരണങ്ങൾ ഗൗരവമായി ചർച്ച ചെയ്യുകയാണ്. സിപിഎം ഈ പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയിൽ നിലവിൽ പ്രശ്നങ്ങളുണ്ടെങ്കിലും പാർട്ടി പിളരില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി മാധ്യമങ്ങളിൽ വന്ന വാർത്തകൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും എന്നാൽ എൽഡിഎഫ് പ്രവർത്തകർ കാലുവാരി എന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...