സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര സർക്കാർ കാണിച്ചിരിക്കുന്ന സമീപനം നിരുത്തരവാദപരവും ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യവുമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജില്ലാ കർഷക സംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് തിരുവോണത്തിന് മുമ്പ് തന്നെ ദുരിതാശ്വാസം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഡ്വ.ടി.എച്ച് സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പഴകുളം, സംസ്ഥാന ഭാരവാഹികളായ ജോജി, ജോസ് പെരിങ്ങനാട്, സജു മാത്യു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മാത്യു ചെറിയാൻ, അബ്ദുൽ കലാം ആസാദ്, ജില്ലാ ഭാരവാഹികളായ ജോസ് കലഞ്ഞൂർ, കുര്യൻ സക്കറിയ, എം.ആർ ഗോപകുമാർ, അഷ്റഫ് കുട്ടി, സലീം പെരുനാട്, വല്ലാറ്റൂർ വാസുദേവൻ, ഷൂജ എം., ശശി, ശശി തടിയൂർ, റഹീംകുട്ടി, വേണു, ഗോപാലൻ പിള്ള, കുര്യൻ സക്കറിയ, കെ.എൻ.രവീന്ദ്രൻ, ആനി ജേക്കബ്, ജോർജ്ജ് ജോസഫ്, സജി കെ.സൈമൺ, തോമസ് മത്തായി, ഷാനവാസ് പെരിങ്ങമല, അഡ്വ.എസ്.റ്റി ഷാജി കുമാർ, ഷാജി കുളനട, ജോസ് തോമസ്, ജേക്കബ് ഫിലിപ്പ്, മോൻസി ഡാനിയേൽ, ശ്രീകുമാർ, വേണുകുമാരൻ നായർ, ജി.സന്തോഷ് കുമാർ, മാത്യു എബ്രഹാം എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...