Monday, June 23, 2025 6:19 pm

ഇന്നലെ രാജവെമ്പാലയെ പിടികൂടിയ കുടമുരുട്ടിയിലെ വീട്ടില്‍ വീണ്ടും രാജവെമ്പാല … ഈ വീട്ടില്‍ ഇത് മൂന്നാം തവണ

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: കഴിഞ്ഞ ദിവസം രാജവെമ്പാലയെ കണ്ട കുടമുരുട്ടി ചണ്ണയിൽ പതാക്ക് യോഹന്നാന്റെ വീട്ടിൽ നിന്നും വീണ്ടും രാജാവെമ്പാലയെ പിടികൂടി. ഇതേ വീടിന്റെ സിറ്റൗട്ടിൽ നിന്നും ഇന്നലെ പകൽ രാജാവെമ്പാലയെ പിടികൂടിയിരുന്നു. തൊട്ടടുത്ത ദിവസമായ ഇന്നും രാജാവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രാന്തിയിലാണ്. ഞായർ രാവിലെ യോഹന്നാനും കുടുംബവും പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ വീടിന്റെ സിറ്റൗട്ടിലാണ് രാജവെമ്പാലയെ കണ്ടതെങ്കിൽ ഇന്ന് വീടിനു സമീപത്തെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ വനം വകുപ്പിൽ വിവരം അറിയിച്ചു. വൈകിട്ട് 7 മണിയോടെ റാന്നി വനം വകുപ്പിന്റെ ദ്രുതകർമ്മ സേന സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. കഴിഞ്ഞ വർഷം ഇതേ വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. പ്രദേശത്തു ഒരേ വീട്ടിൽ നിന്നും മൂന്ന് രാജവെമ്പാലയെ പിടികൂടുന്നത് ആദ്യമായാണ്. വനാതിർത്തിയോട് ചേർന്ന പ്രദേശമാണിത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിൽ മാത്രമല്ല ആരോഗ്യത്തിലും ശ്രദ്ധ വേണം ; ഡോ. രഞ്ജിത് ബേബി ജോസഫ്

0
വീണ്ടും ഒരു അധ്യയനവർഷം തുടങ്ങുകയായി. എന്നാൽ സ്കൂൾ തുറക്കുന്നത് മഴക്കാലത്തായതിനാൽ പലപ്പോഴും...

കൊല്ലം അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പോലീസ്

0
കൊല്ലം: കൊല്ലം അഞ്ചലിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പോലീസ്....

തൃശൂർ പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

0
തൃശൂർ: തൃശൂർ പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു....

അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈൽ ആക്രമണം നടന്നതായി ഇറാൻ മാധ്യമങ്ങൾ

0
ഹസക്ക: സിറിയയിലെ ഹസക്കയിലെ അമേരിക്കയുടെ സൈനിക ബേസിന് നേരെ മിസൈൽ ആക്രമണം...