തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂർ അമല നഗറിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം നടന്നത്. നെടുമങ്ങാട് നിന്ന് സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. അമല ആശുപത്രിക്ക് സമീപം വെച്ച് ബസിന്റെ മുൻഭാഗത്തുനിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരും പുറകെ വന്ന വാഹനയാത്രക്കാരും ഉടൻ തന്നെ വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ബസ് ഉടൻ തന്നെ നിർത്തുകയും നാട്ടുകാരുടെ ഇടപെടലിലൂടെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

ഫയർഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ഫയർ എക്സ്റ്റിംഗുഷറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ അപകടത്തിൽപ്പെട്ട ബസ് തൃശ്ശൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...