സുരക്ഷാ പരിശോധനയിൽ വാഹനങ്ങളിൽ നിന്ന് വൻതോതിൽ മദ്യം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷു വൈക്കിൽ പോലീസ് നടത്തിയ സുരക്ഷാ പരിശോധനയിൽ രണ്ട് വാഹനങ്ങളിൽ നിന്ന് വൻതോതിൽ മദ്യം പിടികൂടി. പോലീസിനെ കണ്ടപ്പോൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഡ്രൈവർമാർ ഓടി രക്ഷപെടുകയായിരുന്നു. ഒരു സ്കൂൾ പാർക്കിംഗ് സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ ഒരു ഫോർ വീൽ ഡ്രൈവ് വാഹനം നിർത്തിയിട്ടതായി പോലീസ് പട്രോളിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പോലീസ് അടുത്തെത്തിയപ്പോൾ ഡ്രൈവർ അടുത്തുള്ള വീടുകളിലേക്ക് ഓടി രക്ഷപെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് 109 കുപ്പി വിദേശ നിർമ്മിത മദ്യം കണ്ടെടുത്തു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തിൽ കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെസ്റ്റ് അബ്ദുള്ള അൽ-മുബാറക്കിൽ നടന്ന രണ്ടാമത്തെ സംഭവത്തിൽ ഒരു പോലീസ് പട്രോൾ സംശയാസ്പദമായ ഒരു കാർ തടഞ്ഞുനിർത്തി. ഏഷ്യക്കാരനായ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് 47 കുപ്പി പ്രാദേശികമായി നിർമ്മിച്ച മദ്യം കണ്ടെത്തി. ഈ വാഹനവും പിടിച്ചെടുക്കുകയും ഉടമയെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലെയും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി

0
ഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹി ഒരുങ്ങി. സെപ്റ്റംബർ 12, 13...

പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ് ; ഹസ്സൻ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകി

0
തിരുവനന്തപുരം: കെപിസിസി നേതൃത്വം കടുപ്പിച്ചതോടെ പാർട്ടിക്ക് വഴങ്ങി രമ്യ ഹരിദാസ്....

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...