അഴിമതി പാതയിൽ റാന്നി വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ വലിയ കണ്ടൈയ്നർ ലോറി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ വലിയ കണ്ടൈയ്നറുമായി വന്ന ചരക്കു ലോറി കുടുങ്ങി. പിന്നാലെ ലോറി പാലത്തിന് അടിയിലൂടെ പുറത്തേക്ക് എടുത്തതോടെ മേല്‍പ്പാലത്തിന്‍റെ കോണ്‍ക്രീറ്റും അടര്‍ന്നു റോഡില്‍ വീണു. പിന്നാലെ എത്തിയ ഇതേ കമ്പനിയുടെ മറ്റ് ചരക്കു ലോറികള്‍ നാട്ടുകാര്‍ തടഞ്ഞ് വഴി മാറ്റി വിട്ടു. ഇന്ന് സന്ധ്യയോടെ ഉതിമൂട് വലിയകലുങ്ക് പി.ഐ.പി നീര്‍പ്പാലത്തിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്കു വന്ന ചരക്കു ലോറിയാണ് പാലത്തിന്‍റെ അടിയില്‍ അകപ്പെട്ടത്.

വാഹനതിരക്കു കുറഞ്ഞ ഹൈവേ ആയതിനാല്‍ ഈ റൂട്ട് തിരഞ്ഞെടുത്തു വന്നതാണ് അന്യസംസ്ഥാന വാഹനങ്ങള്‍. ലോറി അടിയില്‍പെട്ടതോടെ പാതയില്‍ ഗതാഗത കുരുക്കും ഉണ്ടായി. ലോറിയുടെ കാബിന്‍ കടന്ന ശേഷം കണ്ടൈയ്നര്‍ നീര്‍പ്പാലത്തില്‍ കുടുങ്ങിയതിനാല്‍ കോണ്‍ക്രീറ്റ് ഇളകി കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതിന് ശേഷമാണ് ഉയരം കൂടുതലുള്ള വാഹനങ്ങള്‍ പാലത്തിന് അടിയില്‍പെടുന്നത് നിത്യ സംഭവമായത്. പഴയ പാതയില്‍ നിന്നും രണ്ടടിയോളം ഉയര്‍ത്തിയായിരുന്നു പുതിയത് നിര്‍മ്മിച്ചത്.

പരാതി വ്യാപകം ആയതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും മേല്‍പ്പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അധിക തുക അനുവദിക്കാനാവില്ലെന്ന പൊതുമരാമത്ത് വകുപ്പിന്‍റെ നിലപാടില്‍ പാത പഴയപടി തുടരുകയായിരുന്നു. പാലത്തിന്‍റെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡും സുരക്ഷയ്ക്കായി ഇരുമ്പ് പൈപ്പും ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിച്ച ശേഷവും ഇതാണ് അവസ്ഥ. മറുവശത്തും ഇതു സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും ലോറികള്‍ ഇടിച്ചു കയറാന്‍ കാരണമാവും. ഇതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...