മഴയെ അവഗണിച്ചും പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വൻജനക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴ കേന്ദ്രികരിച്ച് നീങ്ങുകയാണ്. തിരുവനന്തപുരം കടന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ മഴ അവഗണിച്ചും പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വൻജനക്കൂട്ടം. വി.എസ്സിന്റെ വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടത് പത്ത് മണിക്കൂർ എടുത്താണ്.കേരളത്തിന്റ തെരുവീഥികളില്‍ മുദ്രാവാക്യങ്ങളാൽ അഭിസംബോധന ചെയ്യപ്പെട്ട നേതാവാണ് വി.എസ് അച്യുദാനന്ദൻ. അന്ത്യയാത്രയിലും വി.എസിന് മാത്രം അവകാശപ്പെട്ട മുദ്രാവാക്യ വിളികളോടെയാണ് ഒരുനോക്ക് തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ സാഖാക്കളെത്തിയത്.

എകെജി പഠന ഗവേഷണ കേന്ദ്രത്തിലും, തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലും, സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലും, ആലപ്പുഴയിലേക്കുള്ള വിലാപയാത്രയിലും ആ മുദ്രാവാക്രത്തിന്റെ ശൗര്യം ഇരിച്ചുകയറി. വി.എസ് അച്യുതാനന്ദനെന്ന രാഷ്ട്രീയ ആചാര്യനെ വാർത്തെടുത്ത ഭുമിയാണ് ആലപ്പുഴ. കുട്ടനാടിൻ്റമണ്ണിൽ ഉഴുതുമറിച്ച ആവേശവും പുന്നപ്ര വയലാർ സമരരംഗത്തെ ചൂടുമാണ് ഈ രാഷ്ട്രീയക്കാരൻ പിന്നീട് ശോഭിച്ചതിന് പിന്നിൽ. ശരീരഭാഷ, സംഘാടക ശേഷി, ഉൾപ്പാർട്ടിസമരങ്ങളിലെ പോരാട്ട വീര്യം, പാർലമെൻ്ററി ഇടപെടലുകളിലെ കരുത്ത് എല്ലാം രൂപപ്പെടുത്തിയത് ഈ മണ്ണാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...