മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരനില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് പിടികൂടി. ചില്ലറ വില്‍പ്പനക്കായി മൈസുരുവില്‍ നിന്ന് വാങ്ങി തൃശ്ശൂര്‍ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പരിശോധനയും അറസ്റ്റ്. തൃശൂര്‍ മുകുന്ദപുരം താഴെക്കാട് കുഴികാട്ടുശ്ശേരി പരിയാടന്‍ വീട്ടില്‍ ലിബിന്‍ ജോണ്‍സന്‍ (26) എന്നയാളാണ് അറസ്റ്റിലായത്. എട്ട് കിലോയില്‍ അധികം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നി ലിബിന്‍ ജോണ്‍സണെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. വിപണിയില്‍ ലക്ഷങ്ങളോളം വിലമതിക്കുന്നതാണ് പിടികൂടിയ കഞ്ചാവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

പ്രതിയെ തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. ഇയാളുടെ ലഹരിക്കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്ന് എക്‌സൈസ് അറിയിച്ചു. പരിശോധനയിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.എം. മനോജ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി. അബ്ദുല്‍ സലീം, പി.വി. രജിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി. സിബിജ, പി.എം. സിനി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സി. സജിത്ത്, വി. സുധീഷ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...