കോട്ടയത്ത് എക്സൈസ് പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് എക്സൈസ് പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യശേഖരം കണ്ടെടുത്തു. കോട്ടയം ജില്ലയിലെ അനധികൃത മദ്യ വിൽപ്പനക്കാരിലെ പ്രധാനിയായ ‘സെലിബ്രേഷൻ സാബു’ എന്നറിയപ്പെടുന്ന ചാർലി തോമസ്(47) ആണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 102 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. ഡ്രൈ ഡേയിൽ വിൽപ്പന നടത്താനായി സൂക്ഷിച്ചിരുന്നതായിരുന്നു മദ്യം. വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിവരികയായിരുന്നു പ്രതി. എക്സൈസ് ഷാഡോ ടീമിലെ അംഗങ്ങളായ കെ. ഷിജു, പ്രവീൺ കുമാർ എന്നിവർ ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് ചാർലിയുടെ മദ്യ ഗോഡൗൺ കണ്ടെത്തിയത്.

ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിലാഷ്, അസ്സിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആന്‍റണി മാത്യു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാജേഷ്.ആർ, ഷിജു.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്. കെ.നാണു, പ്രവീൺ കുമാർ, കണ്ണൻ.ജി.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീബ.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സിയാദ്.എസ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...