തിരുവനന്തപുരം: നെടുമങ്ങാട് കോടതി വളപ്പിൽ അഭിഭാഷകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. പ്രകാശിനെ (41) യാണ് രണ്ടംഗ സംഘം അക്രമിച്ചത്. പ്രകാശൻ്റെ തലയ്ക്ക് കമ്പി കൊണ്ട് അടിച്ച അടിയിൽ രണ്ട് സ്റ്റിച്ച് ഉണ്ട്. പ്രകാശിന്റെ സുഹൃത്തും അഭിഭാഷകനുമായ അഡ്വ.സജീബിൻ്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. കോടതി വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കക്ഷിയായ ഷാജഹാൻ കഴുത്തിന് കുത്തി പിടിക്കുന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് പ്രകാശിന് നേരെയുള്ള ആക്രമണത്തിന് കാരണം എന്ന് പോലീസ് എഫ് ഐ ആറിൽ പറയുന്നു. കോടതി ക്യാൻ്റീൻ സമീപത്ത് എത്തിയ പ്രകാശിനെയും സജീബിനെയും ഷാജഹാൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിക്ക് പറ്റിയ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഭിഭാഷകർ നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഭിഭാഷകനെ കമ്പികൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ രണ്ട് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























