രാജീവ് ഗാന്ധി വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവ് : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് ജനാധിപത്യപരമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന രാജീവ് ഗാന്ധി എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 81 -ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സദ്ഭാവന ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ വിപ്ലവത്തിന് അടിത്തറ പാകിയ ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ ഇന്ത്യയെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുകയും പഞ്ചായത്ത് നഗരപാലിക ബില്ലുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് അധികാരം പൂര്‍ണമായി ജനങ്ങളില്‍ എത്തിക്കുവാന്‍ നടപടി സ്വീകരിക്കുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയും ജനനേതാവുമായിരുന്നു രാജീവ് ഗാന്ധി എന്ന് പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. അധികാരത്തിന്‍റെ അഹന്തയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വരുതിയില്‍ നിര്‍ത്തി ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ രാജീവ് ഗാന്ധിയെ പോലെയുള്ളവരെ മാതൃകയാക്കേണ്ടതാണെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേയത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ഡി.എന്‍. തൃദീപ്, സജി കൊട്ടയ്ക്കാട്, ജോണ്‍സണ്‍ വിളവിനാല്‍, കാട്ടൂര്‍ അബ്ദുള്‍സലാം, ജി. രഘുനാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, എ.കെ. ലാലു, അലന്‍ ജിയോ മൈക്കിള്‍, അനില്‍ ബാബു, സജി .കെ സൈമണ്‍, സിബി മൈലപ്രാ, അബ്ദുള്‍കലാം ആസാദ്, ജെയിംസ് കീക്കരിക്കാട്, എ. ഫറൂക്ക് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...