പാലക്കാട് കാഞ്ഞിരപ്പുഴ വാക്കോടില്‍ കൂട്ടില്‍ അകപ്പെട്ട പുലിയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  പാലക്കാട് കാഞ്ഞിരപ്പുഴ വാക്കോടില്‍ കൂട്ടില്‍ അകപ്പെട്ട പുലിയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു. ശിരുവാണി കേരളമേട് കാട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് തുറന്ന് വിട്ടത്. നാലു വയസുള്ള പുലിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് കാട്ടില്‍ തുറന്നു വിടാന്‍ തീരുമാനിച്ചത്. വാക്കോട് മേഖലയില്‍ കാലങ്ങളായി ഭീതി പടര്‍ത്തിയ പുലിയാണ് ഇന്നലെ രാത്രി പത്തു മണിയോടെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത്. ഒരു മാസം മുമ്പാണ് മേഖലയില്‍ ഭീതി നടത്തുന്നത് പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്, നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് പിന്നാലേ ദിവസങ്ങള്‍ക്കു മുമ്പാണ് വാക്കോട് റബ്ബര്‍ തോട്ടത്തില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

രാത്രി 10 മണിയോടെ കൂട്ടില്‍ അകപ്പെട്ട പുലിയെ കാട്ടില്‍ തുറന്ന് വിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഷിരുവാണി കാട്ടില്‍ തുറന്നു വിട്ടാല്‍ പുലി മടങ്ങി ജനവസ മേഖലയില്‍ തന്നെ തിരികെ എത്താന്‍ സാധ്യത ഉണ്ടെന്നുള്‍പ്പടെ ചൂണ്ടികാട്ടി ആയിരുന്നു പ്രതിഷേധം. ഇതോടെ പുലര്‍ച്ചെയാണ് പുലിയെ പ്രദേശത്തത് നിന്ന് മാറ്റാന്‍ കഴിഞ്ഞത്. നിലവില്‍ ഷിരുവാണി കേരളമേട് കാട്ടില്‍ തുറന്നുവിട്ട നാലു വയസ്സുള്ള പുലിയുടെ ആരോഗ്യ നില തൃപ്തികരം ആണ്. വരും ദിവസങ്ങളിലും വനം വകുപ്പ് നിരീക്ഷണം ഉണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...