ജീവനുള്ള നായയെ ബൈക്കിന്റെ പുറകിൽ കെട്ടിവലിച്ച് ക്രൂരത; സംഭവത്തിൽ അറസ്റ്റ് ഉടൻ

For full experience, Download our mobile application:
Get it on Google Play

പൂക്കോട്ടുമണ്ണ ; നായയെ ബൈക്കിന്റെ പുറകിൽ കെട്ടിവലിച്ച് ക്രൂരത. മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിലാണ് നായയെ ബൈക്കിനു പുറകിൽ കെട്ടിവലിച്ചത്. ദൃശ്യങ്ങൾ പകർത്തിയ യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്. സംഭവത്തിൽ എടക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 11:30 ഓടെയാണ് പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീം നായയെ ബൈക്കിനു പുറകിൽ കയറുകൊണ്ട് കെട്ടി വലിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുലിമുണ്ട സ്വദേശി അനൂപാണ് ഈ ക്രൂരത റോഡിൽ വച്ച് കണ്ടത്. ഈ സമയത്ത് നായക്ക് ജീവൻ ഉണ്ടായിരുന്നു എന്ന് ദൃശ്യം പകർത്തിയ അനൂപ് പറഞ്ഞു. ഒരു കിലോമീറ്ററോളം നായയെ വലിച്ചുകൊണ്ടു പോയതായി ദൃക്‌സാക്ഷി വ്യക്തമാക്കി. ബൈക്കിന് ഒപ്പം എത്തി നിർത്താൻ ആവശ്യപ്പെട്ടുവെങ്കിലും വേഗതക്കൂട്ടി മുന്നോട്ടു പോവുകയായിരുന്നു അബ്ദുൽ കരീം. തുടർന്ന്, പിന്നാലെ പോയി വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.

സ്വന്തം വളർത്തുനായയാണ് ഇതെന്നാണ് അബ്ദുൽ കരീം വാദിച്ചത്. നായയെ കളയുന്നതിനായി കൊണ്ടുപോകുകയാണെന്നാണ് ഇയാൻ പറയുന്നെണ്ടെകിലും വലിച്ചുകൊണ്ടു പോകാൻ കാരണമെന്ത് എന്ന ചോദ്യത്തിന് വിഡിയോയിൽ മറുപടി പറയുന്നില്ല. ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ പുറത്തുവന്നതോടെ എടക്കര പോലീസ് ദൃക്‌സാക്ഷി അനൂപിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാക്കുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...