ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെള്ളിയാഴ്ച രാവിലെ 4.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അമേരിക്കൻ സമയം രാവിലെ 10.23നാണ് നഗരത്തെ ആശങ്കയിലാഴ്ത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിന് പിന്നാലെ നഗരത്തിലെ നിരവധി വിമാനത്താവളങ്ങള്‍ അടയ്ക്കുകയും വിമാന ഗതാഗതം നിര്‍ത്തിയ്ക്കുകയും ചെയ്തു. ഭൂചലനത്തെ തുടര്‍ന്ന് മാന്‍ഹട്ടനിലും നഗരത്തിലുടനീളമുള്ള കെട്ടിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകള്‍ തെരുവിൽ ഇറങ്ങി നിന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവത്തിന് പിന്നാലെ നഗരത്തിലുടനീളം സൈറണുകള്‍ മുഴക്കിയിരുന്നു. ഭൂകമ്പത്തെക്കുറിച്ച് മേയര്‍ എറിക് ആഡംസിനെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫാബിന്‍ ലെവി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും, എന്തെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന് വിലയിരുത്തി വരികയാണെന്നും ഫാബിന്‍ ലെവി വ്യക്തമാക്കി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























