സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി നടത്തും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല ഭാഗങ്ങളിലും റാലി. തെലങ്കാനക്ക് പിന്നാലെ തമിഴ് നാട്ടിലും നാളെ മെഗാ റാലി നടക്കും. റാലിയിൽ എല്ലാവരും പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആഹ്വാനം ചെയ്തു. ബിജെപി സർക്കാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നിരന്തരം ഏറ്റുമുട്ടുന്ന ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനാണ് മെഗാ റാലിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തിനൊപ്പം നിൽക്കുന്നു എന്ന സന്ദേശമാണ് സ്റ്റാലിൻ നൽകുന്നത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരേയും ജനങ്ങളെയും അണിനിരത്തിയാണ് റാലി നടത്തുന്നത്.

നാളെ വൈകിട്ട് അഞ്ച് മണിക്ക് ഡിജിപി ഓഫീസിൽ നിന്ന് യുദ്ധ സ്മാരകം വരെയാണ് റാലി നടത്തുക. മന്ത്രിമാർക്കാപ്പം വിദ്യാർഥികളും യുവാക്കളും ഉദ്യാഗസ്ഥരും മുൻ സൈനികരും പരിപാടിയിൽ പങ്കെടുക്കണമെന്ന് എം.കെ സ്റ്റാലിൽ അഭ്യാർഥിച്ചു. കഴിഞ്ഞ ദിവസം തെലങ്കാനയിൽ നടന്ന റാലിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും കൂടുതൽ മുഖ്യമന്ത്രിമാർ സൈന്യത്തിന് പിന്തുണയുമായി രംഗത്തെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...