റാന്നിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട കാർ കലുങ്കിൽ ഇടിച്ചുണ്ടായ അപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ഇന്ന് ഉച്ചയോടെ പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായി റാന്നി വാളിപ്ലാക്കൽ പടിയിലുണ്ടായ അപകടത്തിലാണ് ദുരന്തം ഒഴിവായത്. എറണാകുളത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോയ കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. കലുങ്കില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കാര്‍ ഇടിച്ച കലുങ്കിന്‍റെ അടുത്ത വശത്തായി ഈ സമയം രണ്ടു യുവാക്കള്‍ ഇരിപ്പുണ്ടായിരുന്നു. ഇവരുടെ സമീപത്തേക്കാണ് കാര്‍ ഇടിച്ചു കയറിയത്. അപകടം കണ്ട് ഓടി മാറുകയായിരുന്ന ഇവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷം പ്രദേശത്ത് അപകടങ്ങൾ വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. അശ്രദ്ധയും ഉറങ്ങി പോകുന്നതുമാണ് മിക്ക അപകടങ്ങൾക്കും കാരണം. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. എന്നാല്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാർ അപകടത്തിൽപെടുമ്പോള്‍ കലുങ്കിന്‍റെ വശത്ത് സംസാരിച്ചിരുന്ന രണ്ടുപേർ രക്ഷപെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. നിയത്രണം നഷ്ടപ്പെട്ട് പാഞ്ഞു വന്ന കാർ കലുങ്കിൽ ഇടിച്ചു നിന്നില്ലായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വർധിക്കുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...