പേരൂർക്കടയിൽ വൻ തീപിടിത്തം ; വീടിന്റെ അടുക്കളയും ഡൈനിംഗ് ഏരിയയും ഉൾപ്പെടെ കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പേരൂർക്കട ഊന്നാംപാറയിൽ തീപിടിത്തം. മാൻഷൻ പാം ഹിൽസ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപം സ്ഥിതി ചെയ്യുന്ന അരുൺ എസ്.എസ് കുമാറിന്‍റെ ‘ശ്രീദക്ഷ’ എന്ന ഇരുനില വീടാണ് അഗ്നിക്കിരയായത്. ഏകദേശം ഒരു വർഷം മാത്രം പഴക്കമുള്ള വീടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ വീടിന്‍റെ ഗ്രൗണ്ട് ഫ്ലോറിലെ അടുക്കള, വർക്ക് ഏരിയ, ഡൈനിം​ഗ് ഏരിയ എന്നിവ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത ചൂടിൽ മുകൾ നിലയിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾക്കും മറ്റ് ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വീടിനകത്ത് ഉപയോഗിച്ചിരുന്ന ജിപ്സം ബോർഡും തടി കൊണ്ടുള്ള പാനലിംഗും തീ അതിവേഗം പടരാൻ കാരണമായെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞയുടൻ തിരുവനന്തപുരം അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. വാഹനത്തിൽ നിന്നും സമീപത്തെ ഫ്ലാറ്റിൽ നിന്നും ഹോസുകൾ ഘടിപ്പിച്ചാണ് തീയണച്ചതെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...