മലപ്പുറം സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

റിയാദ് : മലപ്പുറം സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര പാക്കടപ്പുറായയിലെ കുനിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (48) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. താമസസ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം. അവധിക്ക് നാട്ടിൽ പോയ ശേഷം ഈ വർഷം ജൂലൈയിലാണ് യാംബുവിൽ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടുകാലമായി സൗദി യാംബുവിൽ പ്രവാസിയായ അബ്ദുൽ ജബ്ബാർ യാംബുവിലെ ‘ജെംസ്’ കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു.

പരേതരായ കുനിയിൽ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്, മക്കൾ: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാൻ, റസ്ല, മരുമകൻ: ടി.ടി. മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ. നടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. റിയാദിൽ നിന്നെത്തിയ അബ്ദുൽ ജബ്ബാറിന്റെ സഹോദരീ പുത്രൻ ഇസ്മായീൽ, ജിദ്ദയിലും മറ്റുമുള്ള ചില ബന്ധുക്കളും കമ്പനി അധികൃതരും യാംബുവിലെ സാമൂഹിക സന്നദ്ധ പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...