കരൾ രോഗം മൂർച്ഛിച്ച് ചികിൽത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജിസാൻ : കരൾ രോഗം മൂർച്ഛിച്ച് ചികിൽത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖൻറെയും തങ്കയുടെയും മകൻ ബൈജു പുളിക്കലാണ് (41) മരിച്ചത്. കരൾ രോഗ ബാധിതനായിരുന്ന ഇദ്ദേഹം കഴിഞ്ഞയാഴ്ച്ച ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെയിഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച്ച വൈകീട്ട് നാല് മണിയോടെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. ജിസാൻ ബെയിഷിൽ ഫോർ സീസൺ മെയിൻറെനൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിസാൻ ബെയിഷിൽ 15 വർഷമായി ജോലിചെയ്‌തുവരുകയായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി നാട്ടിൽ പോയിരുന്നില്ല.

ഭാര്യയും മകനും സന്ദർശക വിസയിൽ ജിസാനിലെത്തി ഒരു വർഷത്തോളം ബൈജുവിനൊപ്പം താമസിച്ചിരുന്നു. ബൈജുവിൻറെ ജ്യേഷ്‌ഠ സഹോരൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ, ഭാര്യാ സഹോദരൻ രഞ്ജിത്ത് എന്നിവരും അടുത്ത ബന്ധുക്കളും ബെയിഷിൽ ജോലിചെയ്യുന്നുണ്ട്. രഞ്ജികയാണ് ഭാര്യ. മകൻ അനഞ്ജയ് നാട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ബൈജുവിൻറെ മൃതദേഹം ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജല ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മാഹിൻ കൊല്ലം എന്നിവരുടെ സഹായത്തോടെ ബൈജുവിൻറെ ബന്ധുക്കൾ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...