നിയമസഭാ തെരഞ്ഞെടുപ്പ് : ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ ഇറങ്ങാൻ കോൺഗ്രസ്. സിറ്റിങ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർത്ഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഇന്ന് കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. നിലവിൽ 21 സിറ്റിങ് എംഎൽഎമാരാണ് കോൺഗ്രസിന് ഉള്ളത്. സിറ്റിങ് എംഎൽഎമാരെയും സംവരണ സീറ്റിൽ മത്സരിക്കുന്നവരെയും ആദ്യം തന്നെ പ്രഖ്യാപിക്കും. ജയസാധ്യത കൂടി മുൻനിർത്തി ആയിരിക്കും തീരുമാനം.

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഷാഫി പറമ്പിൽ എംപിയുടെ അഭിപ്രായം കൂടി പാർട്ടി പരിഗണിക്കും. തൃപ്പൂണിത്തുറയിൽ കെ ബാബു മത്സരരംഗത്ത് നിന്ന് മാറി നിൽക്കുമ്പോൾ ഒന്നിലേറെ പേരുകളാണ് മുന്നോട്ടുവരുന്നത്. ബാബുവിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം. കോൺഗ്രസിൽ ചില സീറ്റുകളിൽ തർക്കം ഉണ്ടെന്നും അത് ഉടൻ പരിഹരിക്കും എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....