ഡല്‍ഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ; ഉഷ്ണതരംഗത്തെ തുടര്‍ന്നെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയിൽ മലയാളി പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ഡല്‍ഹിയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരം​ഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരം​ഗത്തെ തുടർന്നാണോ പോലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചത് എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നാണ് ഡല്‍ഹി പോലീസിന്റെ ഔദ്യോ​ഗിക ഭാഷ്യം.

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതികഠിനമാകുന്നു. ഇന്ന് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറൻ രാജസ്ഥാൻ, മധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ റെഡ് അലെർട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവിൽ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ഡല്‍ഹിയിലെ മുൻഗേഷ്പൂരിൽ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്ക്വോണ്ടോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവം ; റഫറിക്കും എതിര്‍ താരത്തിനുമെതിരെ പരാതി നല്‍കാന്‍...

0
എറണാകുളം: തായ്ക്വോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ കുടുംബം നിയമനടപടിയിലേക്ക്. മത്സരത്തില്‍ എതിര്‍...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന്...

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച...

ഇന്ന് കർക്കിടക വാവ് ; പിതൃപുണ്യം തേടി ആയിരങ്ങൾ ; ക്ഷേത്രങ്ങളിലും പ്രത്യേക ബലി...

0
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക...

ഭിന്നശേഷിക്കാരെ കൈവിട്ട് കൈവല്യ ; അപേക്ഷിച്ച 84 പേരില്‍ ഒരാള്‍ക്ക് പോലും സഹായം ലഭിച്ചില്ല

0
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ കൈവല്യയില്‍ അപേക്ഷിച്ച 84...