അമേരിക്കയിലെ പ്രശസ്തമായ ഡെനാലി പർവതത്തിൽ മലയാളി യുവാവ് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

യുഎസ്: അമേരിക്കയിലെ പ്രശസ്തമായ ഡെനാലി പർവതത്തിൽ മലയാളി യുവാവ് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മലയാളി പർവതാരോഹകനായ ഷെയ്ഖ് ഹസൻ ഖാൻ ആണ് കുടുങ്ങിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതിനായി ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദരസൂചകമായി പതാക നാട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡെനാലി പര്‍വതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ കൊടുമുടി കീഴടക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പകുതിയില്‍ താഴെ മാത്രം ആളുകള്‍ക്ക് മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിയാറുള്ളു.

അപകടസാധ്യതകള്‍ ഏറെയുള്ള സാഹസിക പര്‍വതാരോഹണമാണ് ഡെനാലിയിലേത്. 1932 മുതൽ, 120-ലധികം ആളുകൾ ഡെനാലിയിൽ മരിച്ചിട്ടുണ്ട്, ഇത് സാഹസികത ആഗ്രഹിക്കുന്നവർക്ക് ആകർഷകമാണെങ്കിലും ഇത് വളരെ വെല്ലുവിളി നിറഞ്ഞതും അപകടകരവുമായ ഒരു പര്യവേഷണമാക്കി മാറ്റി. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു ഷെയ്ഖ് ഹസൻ ഖാൻ. 2022 ലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍ എന്നീ ദൗത്യങ്ങളും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...