കാറിൽ സഞ്ചരിച്ച കുടുംബത്തിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞു ആക്രമിക്കുകയും വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരു പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് ദിവസം രാത്രി 9 മണി കഴിഞ്ഞ് വടശ്ശേരിക്കര ചിറയ്ക്കൽ ഭാഗത്തുവച്ചാണ് സംഭവം.കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ വീട്ടിൽ പി ജെ മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

വടശ്ശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ വി കെ ചെല്ലപ്പന്റെ മകൻ ഗിരീഷ് കുമാർ വി സി (47) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. മൂന്ന് പ്രതികളുള്ള കേസിൽ മറ്റുള്ളവർ ഒളിവിലാണ്. പ്രതികളുടെ വീടിന്റെ ഭാഗത്ത് റോഡിൽ മാർഗതടസ്സമുണ്ടാക്കി റോഡിൽ കിടന്നത് ചോദ്യം ചെയ്യുകയും കാറിൽ നിന്നിറങ്ങി വഴിമാറാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് മൂവരും ചേർന്ന് ആക്രമിച്ചത്.

ഒന്നാം പ്രതിയായ ഗിരീഷും രണ്ടാം പ്രതിയും ചേർന്ന് റോണിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. തടസ്സം പിടിച്ച ഭാര്യ പ്രിൻസിയുടെ കയ്യിൽ കയറിപ്പിടിച്ചുതിരിക്കുകയും കഴുത്തിൽ പിടിച്ചമർത്തുകയും ചെയ്തു.മകൾ അലീനക്കു നേരെയും കയ്യേറ്റമുണ്ടായി. കൈപിടിച്ച് തിരിച്ച മൂന്നാം പ്രതി തോളിൽ അടിക്കുകയും പിടിച്ചുതള്ളുകയും കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു. രണ്ടാം പ്രതി റോണിയുടെ തലയിൽ സിമന്റ്‌ കട്ടകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയും മൂന്നാം പ്രതി ഭാര്യയുടെ നൈറ്റി വലിച്ചുകീറിയതായും പരാതിയിൽ പറയുന്നു.

പ്രിൻസിയുടെ കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാൽ തൂക്കമുള്ള സ്വർണമാല നഷ്ട്ടമായതായും പറയുന്നു. തുടർന്ന് കുടുംബം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റോണിയുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ് ഒന്നാം പ്രതിയെ ഇന്ന് രാവിലെ വീടിനുസമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പെരുനാട് എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...