Sunday, April 20, 2025 7:08 pm

കർണാടകയില്‍ കൊവിഡ് ​19 വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ആള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ്​19 വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന ആള്‍ മരിച്ചു. മുഹമ്മദ്​ ഹുസൈന്‍ സിദ്ദിഖി എന്ന  76കാരനാണ്​​ മരിച്ചത്​.  കല്‍ബുര്‍ഗി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.  ചികിത്സയിലുള്ള മറ്റാെരാളുടെ നില ഗുരുതരമല്ലെന്നും സിദ്ദിഖിയു​ടെ പരിശോധഫലങ്ങള്‍ വന്നതിനു ശേഷമേ കൊവിഡ്​ ബാധ മൂലമുള്ള മരണമാണോയെന്ന്​ സ്ഥിരീകരിക്കാനാവൂയെന്നും ആരോഗ്യവകുപ്പ്​ അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിയുടെ സ്രവങ്ങള്‍ ബംഗളൂരുവിലെ ലാബില്‍ പരിശോധനക്കായി അയച്ചിരുന്നു. ഇയാള്‍ അടുത്തിടെ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക്​ യാത്ര ചെയ്​തിരുന്നുവെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

കല്‍ബുര്‍ഗിയില്‍ ഐസൊലേഷനിലുള്ള രണ്ട്​ പേരില്‍ ഒരാളായിരുന്നു​ മുഹമ്മദ്​ ഹുസൈന്‍ സിദ്ദിഖി. ഇയാളുടെ കുടുംബാംഗങ്ങളെയും നേരിട്ട്​ ബന്ധംപുലര്‍ത്തിയവരെയും നിരീക്ഷിക്കുന്നുണ്ട്​. ഇന്ത്യയില്‍ 55ലധികം പേര്‍ക്ക്​ കോവിഡ്​19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...

രാജസ്ഥാനിൽ ദലിത് യുവാവിനെ പീഡനത്തിനിരയാക്കി ; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

0
ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത്...