ഇറ്റലിയില്‍ നിന്ന് എത്തിയ പത്തു യാത്രക്കാരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തിയ പത്തു യാത്രക്കാരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പനി, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവരെയാണ് നിരീക്ഷണത്തിനായി മാറ്റിയത്. ഇറ്റലിയില്‍ നിന്ന് ബുധനാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തിലെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് ഇവരെ മാറ്റിയത്. 10 പേര്‍ക്കാണ് പനിയുടെ ലക്ഷണങ്ങള്‍ ഉള്ളത്. മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിശോധനയ്ക്ക് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

ഇറ്റലിയില്‍ നിന്ന് 55 പേരാണ് എത്തിയത്. ഇതില്‍ 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.  ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊച്ചിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള മൂന്നു പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...