പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ തകര്‍ത്ത സംഭവം ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പുതുക്കോട് സ്വദേശി മുഹമ്മദാണ് (22) പിടിയിലായത്. സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും മുഹമ്മദിനെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. പാലക്കാട് വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എഐ ക്യാമറ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു തകര്‍ത്തത്. വാഹനം ഉപയോഗിച്ചാണ് ക്യാമറ ഇടിച്ചിട്ടത്.

ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേക്കും വാഹനം കടന്നുപോയിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം അപകടത്തില്‍പ്പെട്ടതായിരുന്നോ അതോ മദ്യലഹരിയില്‍ നടന്ന സംഭവമാണോയെന്ന കാര്യം വ്യക്തമല്ല. പ്രതികള്‍ ബോധപൂര്‍വ്വം എഐ ക്യാമറ തകര്‍ക്കാന്‍ വേണ്ടി ചെയ്തതാണോയെന്നും സംഭവത്തിന് പിന്നില്‍ മറ്റ് ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...