വിൽപ്പനക്കായി സൂക്ഷിച്ച ചാരായവുമായി ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : വിൽപ്പനക്കായി സൂക്ഷിച്ച ചാരായവുമായി ഒരാൾ പിടിയിൽ. ആലപ്പുഴ പുറക്കാട് പഞ്ചായത്ത് നാഗപറമ്പ് വീട്ടിൽ ജിനിമോനെ(49)യാണ് 7.8 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി പിടികൂടിയത്. വീടിന് പുറകിൽ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ് മധുവും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായം പിടിച്ചെടുത്തത്.  ശിവരാത്രിയോട് അനുബന്ധിച്ചു വില്പനയ്ക്കായാണ് ചാരായം വാറ്റിയത്. ലിറ്ററിന് 800 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അഭിലാഷ് ബി, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, വിജയകുമാർ പി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തിൽ നടുവേദന മാറുന്നതിനുള്ള ഒറ്റമൂലി എന്ന വ്യാജേന ചാരായ വിൽപ്പന നടത്തിയ പ്രതിയെ എക്സൈസ് പിടികൂടിയിരുന്നു. അതീവ രഹസ്യമായിട്ടാണ് കൊച്ചി മുനമ്പം സ്വദേശി റോക്കി എന്ന് വിളിപ്പേരുള്ള റോക്കി ജിതിൻ ചാരായം വിൽപ്പന നടത്തിയിരുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി, അനധികൃത മദ്യ/ മയക്കുമരുന്ന് വിപണനത്തിനും വ്യാപനത്തിനുമെതിരെ എക്സൈസ് നീരീക്ഷണം ശക്തമാക്കിവരവേയാണ് മുനമ്പം പള്ളിപ്പുറം ഭാഗത്ത് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 എംഎല്ലിന് 150 രൂപ എന്ന നിരക്കിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ‘ഒറ്റമൂലി വിദഗ്ധൻ’ പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...