പമ്പാ നദിയിൽ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാൾ മീന്‍വലയില്‍ കുടുങ്ങി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: മീന്‍ പിടിക്കാന്‍ പമ്പാനദിയില്‍ ഇറങ്ങിയ മധ്യവയസ്ക്കന്‍ മീന്‍വലയില്‍ കുടുങ്ങി മുങ്ങി മരിച്ചു. അത്തിക്കയം കടുമീൻചിറ ഓലിക്കൽ വീട്ടിൽ ഭാസുരന്‍റെ മകന്‍ ബി. ബിജു (54) മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ബുധനാഴ്ച വൈകിട്ട് മീന്‍ പിടിക്കാന്‍ അത്തിക്കയം പാലത്തിന് മുകളിലായി പമ്പാനദിയില്‍ ഇറങ്ങിയപ്പോഴാണ് അപകടം. വല ഇടാനായി നദിയില്‍ നീന്തിയ വഴിയാണ് വല കാലില്‍ കുരുങ്ങിയത്. ഏറെ സമയം കഴിഞ്ഞും കാണാതെ വന്നതോടെ കൂടെ ഉണ്ടായിരുന്നവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പെരുനാട് പോലീസും അഗ്നിശമന സേനയുടെ റാന്നി യൂണിറ്റും എത്തി നടത്തിയ പരിശോധനയില്‍ വെളിച്ച കുറവു മൂലം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ സ്കൂബ ഡൈവിംങ് ടീം മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം നാളെ പകല്‍ 11.30 ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്: ഓമന. മകൾ: ഷിജി, മരുമകൻ: സജിൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...