കോന്നിയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന മാരുതി കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂങ്കാവ് ചപ്പാത്ത് മുക്കിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചതിനെ തുടർന്ന് കാർ പൂർണ്ണമായി കത്തി നശിച്ചു. ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. വെള്ളപ്പാറ ഞക്കുകാവ് പുതുവേലിൽ കിഴക്കേതിൽ ബിന്ദുവിന്റെ കാറാണ് കത്തി നശിച്ചത്. ബിന്ദുവും മറ്റൊരു സ്ത്രീയുമാണ് കാറിൽ ഉണ്ടായിരുന്നത്. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന്റെ ഭാഗത്ത് നിന്ന് പ്രമാടം ചപ്പാത്ത് റോഡിലേക്ക് തിരിഞ്ഞ് പോകുന്നതിനിടെ കാറിന്റെ മുൻ ഭാഗത്ത് നിന്ന് ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു.

ഉടൻതന്നെ പത്തനംതിട്ട അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയും അവിടെ നിന്ന് ഒരു യൂണിറ്റ് എത്തി തീ അണക്കുകയുമായിരുന്നു. വാഹനം പൂർണ്ണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കോന്നി സ്റ്റേഷൻ ഓഫീസർ സന്ദീപ് എസ് കെ, ഫയർ ഓഫീസർമാരായ വിജിൽ ലാൽ, വിഷ്ണു, രഞ്ജിത്ത്, ഷിജോ സബാസ്റ്റയൻ, അഭിനവ്, ഹോം ഗാർഡ് മധു പി ഡി തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...