അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ ജനകീയ പ്രതിരോധ ക്യാമ്പയിന് കോഴിക്കോട് തുടക്കം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായ ജനകീയ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കിണറുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യുന്നത്. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഒളവണ്ണയിൽ നടന്നു. സംസ്ഥാനത്ത് മസ്തിഷ്‌കജ്വരം ഉള്‍പ്പെടെയുള്ള ജലജന്യരോഗ പ്രതിരോധം ലക്ഷ്യമിട്ട് നടക്കുന്ന ജനകീയ പ്രതിരോധ ക്യാമ്പയിന് തുടക്കമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനത്തെ തുടർന്നാണിത് നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം ഇത് നടപ്പിലാക്കുന്നത്.

മുഴുവൻ ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം. ജലമാണ് ജീവന്‍’ ക്യാമ്പയിന് കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഒളവണ്ണയിൽ നടന്നു. കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ, ആശാവർക്കമാർ എന്നിവർക്ക് ഈ രോഗവുമായി ബന്ധപ്പെട്ട ബോധവൽക്കരണം ആരോഗ്യവകുപ്പ് നൽകി. 19 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് പേർ ചികിത്സയിൽ കഴിയുന്നു. രണ്ടാം ഘട്ടമായി സെപ്റ്റംബര്‍ എട്ട് മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ വഴിയുള്ള ബോധവല്‍ക്കരണം സംഘടിപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...

ഇലക്ട്രിക് വാഹനങ്ങൾ ടാക്‌സിയാക്കുന്നതിൽ തടസ്സങ്ങളില്ല ; വ്യാജപ്രചരണങ്ങളിൽ വിശദീകരണവുമായി എംവിഡി

0
കൊച്ചി : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്‌സി...

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...