ഡൽഹി : ഡൽഹി വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. മെറ്റൽ പ്ലാസ്റ്റിക്ക് ജോലികൾ നടക്കുന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവത്തെ തുടർന്ന് 15 ഫയർ ഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിലവിൽ 12 ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്തുള്ളതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന് ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നു. മേൽക്കൂരയിൽ ഒരു എക്സിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാൽ തീ അണയ്‌ക്കാൻ ബുദ്ധിമുട്ടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫാക്ടറിയ്‌ക്ക് എൻഒസി ഇല്ലെന്ന് കണ്ടെത്തിയാൽ, അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ഡൽഹി രോഹിണിയിലെ പോലീസ് സ്റ്റേഷനിലും തീപിടിച്ചിരുന്നു. ഇന്നലെ വെെകുന്നേരം 3 മണിയോടെയായിരുന്നു തീപിടിത്തം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ പോലീസ് സ്റ്റേഷനിലെ നിരവധി രേഖകൾ കത്തിനശിച്ചു.
ഡൽഹി ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം
RECENT NEWS
Advertisment