കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ലോറിഡ്രൈവറുടെ മരണത്തിനിടയാക്കിയത് വൻ മലയിടിച്ചിൽ

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: ശനിയാഴ്ച രാത്രി മൂന്നാറില്‍ ലോറിഡ്രൈവറുടെ മരണത്തിനിടയാക്കിയത് വന്‍ മലയിടിച്ചില്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പഴയമൂന്നാര്‍ ഗവ. ആര്‍ട്‌സ് കോളേജിന് സമീപത്താണ് മലയിടിഞ്ഞത്. അപകടത്തില്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേശനാണ് (58) മരിച്ചത്. രാത്രി പത്തോടെയായിരുന്നു അപകടം. മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് ലോറി റോഡില്‍നിന്ന് തെന്നിമാറി താഴ്ചയില്‍ പതിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചോടെ പ്രദേശത്ത് വീണ്ടും മലയിടിഞ്ഞു. ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കും മണ്ണ് വീണു. മണ്ണിടിഞ്ഞതോടെ ഈ ഭാഗത്ത് ദേശീയപാത അടച്ചു.

ബൊട്ടാണിക്കല്‍ ഗാര്‍ഡനും അടച്ചിട്ടിരിക്കുകയാണ്. റോഡില്‍ വന്‍തോതില്‍ മണ്ണ് കുന്നുകൂടിക്കിടക്കുന്നു. ഇത് നീക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കും.2018-ല്‍ ഇതേസ്ഥലത്തുണ്ടായ മലയിടിച്ചിലില്‍ ഗവ. കോളേജ് കെട്ടിടം പൂര്‍ണമായി തകര്‍ന്നിരുന്നു. പ്രദേശത്ത് ഇനിയും മലയിടിച്ചില്‍സാധ്യത നിലനില്‍ക്കുന്നതിനാല്‍ പുതിയ കോളേജ് നിര്‍മിക്കാന്‍ ഇക്കാനഗര്‍ ഭാഗത്ത് ഭൂമി കണ്ടെത്തിയിരുന്നു. ഗതാഗതം തിരിച്ചുവിട്ടുപൂപ്പാറ ബോഡിമെട്ട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആനച്ചാല്‍-രാജാക്കാട് വഴിയും, ദേവികുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചൊക്കനാട്-വട്ടക്കാട് വഴി സിഗ്‌നല്‍ പോയിന്റിലെത്തുന്ന എസ്റ്റേറ്റ് റോഡുവഴിയും തിരിച്ചുവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ...

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മോർഫ്...

സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്തു ; ഏറ്റുമാനൂരിൽ ബിടെക് വിദ്യാർത്ഥി പിടിയിൽ

0
കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ...

വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം അഴിപ്പിച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം...

0
ബെം​ഗളൂരു: ബെംഗളൂരുവിൽ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വസ്ത്രം...

കെപിസിസി അധ്യക്ഷ പദത്തിൽ ‘ഫയൽ’ തുറക്കാതെ എഐസിസി , ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിൽ...

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം...