കുന്നംകുളം ബഥനി സെന്റ് ജോൺസിൽ പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ബെഥാനിയം 2025 – പൂർവ്വവിദ്യാർത്ഥി സംഗമം വിപുലമായി സംഘടിപ്പിച്ചു. 1973 മുതൽ 2020 വരെയുള്ള ബാച്ചുകൾ പങ്കെടുത്ത ഈ സംഗമം പഴയ അധ്യാപകരെയും കൂട്ടുകാരെയും വീണ്ടും കാണാനുള്ള സുവർണാവസരമായി. രജിസ്ട്രേഷൻ, പതാക ഉയർത്തൽ എന്നിവയോടെ പരിപാടിക്ക് തുടക്കമായി. പ്രിൻസിപ്പൽ ഫാ. യാക്കോബ് ഒ ഐ സി യുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഒ ഐ സി സ്വാഗതം അർപ്പിക്കുകയും പൂർവ്വവിദ്യാർത്ഥി സംഘം സെക്രട്ടറി അഡ്വ. ബാബു പി.ബി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ്‌ ജോസ് ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു.

എഡിജിപി എസ്. ശ്രീജിത് ഐപിഎസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യസന്ദേശം നൽകുകയും പൂർവ്വവിദ്യാർത്ഥിസംഘം വെബ്സൈറ്റ് ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. മുൻ പ്രിൻസിപ്പൽമാരായ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, ഫാ. മത്തായി ഒ ഐ സി, മുൻ മാനേജർ ഫാ. സോളമൻ ഓ ഐ സി എന്നിവർ ആശംസകൾ അറിയിച്ചു. വിരമിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വവിദ്യാർത്ഥികളിൽ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിച്ചു. ചൈതന്യ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഫ്ലാഷ്മോബ് നടത്തി. പ്രശസ്ത സിതാറിസ്റ് അഹമദ് ഇബ്രാഹിംമിന്റെ നേതൃത്വത്തിൽ സംഗീതസന്ധ്യയും ശബരീഷ് നാരായണൻ നയിച്ച സ്റ്റാൻഡ് അപ്പ്‌ കോമെടിയും പരിപാടിയുടെ മാറ്റ് കൂട്ടി. 1990 വർഷ പൂർവ്വവിദ്യാർത്ഥികളായ “അൻപ് ” ബാച്ചിന്റെ മുഖ്യ നേതൃത്വത്തിൽ ആയിരുന്നു ഈ വർഷത്തെ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തപ്പെട്ടത്. ജോയിന്റ് സെക്രെട്ടറി രാംദാസ് കെ നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...

ചിറയിൻകീഴ് കൈയാങ്കളി : ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യാ ഹരിദാസ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക്...

കുടിവെള്ള സമരത്തിനിടെ കല്ലേറ് ; പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

0
തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ...