വിജയ് ആരാധക സംഘടനയുടെ യോഗം വിളിച്ചു ; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ?

For full experience, Download our mobile application:
Get it on Google Play

രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെ നടന്‍ വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ ഒന്‍പത് മണിയ്ക്ക് ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടിക്കാഴ്ച. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിക്കും. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കിയതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയായത്.

പണം വാങ്ങി വോട്ടുചെയ്യരുതെന്ന വിജയുടെ ആഹ്വാനവും രാഷ്ട്രീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയില്‍ നിന്നും അവധിയെടുത്ത് 2026 തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് വിജയ്‌യുടെ പ്രവര്‍ത്തനങ്ങളെന്നും അഭ്യൂഹങ്ങളുണ്ടായി. അതിന് പിന്നാലെയാണ് ഭാരവാഹികളുമായി വിജയ് ചര്‍ച്ച നടത്തുന്നത്. നാളെ രാവിലെ മുതല്‍ വൈകിട്ടു വരെ മുഴുവന്‍ ഭാരവാഹികളെയും വിജയ് വ്യക്തിപരമായി കാണും. മണ്ഡലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഇനി നടത്തേണ്ട കാര്യങ്ങളും വിലയിരുത്തും. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങിനിടെ ഭാരവാഹികളെ കാണാന്‍ സാധിക്കാതിരുന്നതിനാലാണ് കൂടികാഴ്ചയെന്നും സംഘടന നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യമെന്നും വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴയ്ക്ക് സാധ്യത ; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

0
അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര...

മഴയും കാറ്റും ശക്തം , കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും...

അതിശക്തമായ മഴയും വെള്ളപ്പൊക്കവും ; ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല

0
പത്തനംതിട്ട: ആറന്മുളയിൽ പ്രളയഭീതി ഒഴിയുന്നില്ല. അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു. ആറന്മുള...

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...