ബൈക്ക് യാത്രികനായ മധ്യവയസ്‌കനെ ആക്രമിച്ച് പണം കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബൈക്ക് യാത്രികനായ മധ്യവയസ്‌കനെ ആക്രമിച്ച് പണം കവര്‍ന്നു. വടകര എടച്ചേരിയിലാണ് സംഭവം. കൊയിലോത്ത് താഴക്കുനി വീട്ടില്‍ ഇബ്രാഹിം (58) ആണ് കവര്‍ച്ചക്കിരയായത്. മാസ്‌ക് ധരിച്ച് മുഖം മറച്ചുകൊണ്ട് കാറില്‍ എത്തിയ സംഘം ഇയാളില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വില്യാപ്പള്ളി-തലശ്ശേരി സംസ്ഥാന പാതയില്‍ എടച്ചേരി ഇരിങ്ങണ്ണൂരില്‍ വെച്ചായിരുന്നു കവര്‍ച്ച നടന്നത്. ഒമ്പത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാര്‍ ആദ്യം ബൈക്കിനെ മറികടന്ന് തടസ്സമുണ്ടാക്കി. പിന്നാലെ കാറിലുണ്ടായിരുന്ന നാലുപേര്‍ കാറില്‍ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...