തിരുവനന്തപുരത്ത് ലഹരികടത്തിന് ഒത്താശചെയ്ത രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലഹരികടത്തിന് ഒത്താശചെയ്ത രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരായ രാഹുൽ, അഭിൻജിത്ത് എന്നിവക്കാണ് സസ്പെൻഷൻ. റൂറൽ നാർക്കോട്ടിക് സെൽ നൽകിയ റിപ്പോർട്ടിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ലഹരികടത്തുകാരുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നാണ് റൂറൽ നാർക്കോട്ടിക് സെല്ലിന്‍റെ കണ്ടെത്തൽ.

പ്രതികൾക്ക് ലഹരി കടത്തുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് റൂറൽ നാർക്കോട്ടിക് സെൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ഇവർക്കെതിരെ വിശദമായ അന്വേഷണം നടത്താനും റൂറൽ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്. പോലീസിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...