ആത്മഹത്യ ഭീഷണിയുമായി മരത്തിൽ കയറി മധ്യ വയസ്കന്‍, അനുനയിപ്പിച്ച് അഗ്നിശമന സേനാംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല, പിന്നെ രാജ്യത്തിൻ്റെ സമ്പത്ത് കളയണ്ടല്ലോന്ന്, ഇറങ്ങി വരാം. നിങ്ങള് വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്. ആത്മഹത്യ ഭീഷണിയുമായി മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ട് നിന്ന മധ്യവയസ്കൻ്റെ വാക്കുകളാണിവ. അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ച അഗ്നിശമന സേനാംഗങ്ങളോടായിരുന്നു ഈ മറുപടി. തൊടുപുഴയ്ക്ക് സമീപം കാളിയാർ എസ്റ്റേറ്റിന് സമീപമാണ് ഈ സംഭവം നടന്നത്. പ്രദേശവാസിയായ 50കാരൻ വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കയ്യിൽ കയറുമായി മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചു. ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ എസ്റ്റേറ്റ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള വലിയ ബദാം മരത്തിന് മുകളില്‍ കയറി താഴേയ്ക്ക് ചാടുമെന്ന് ഭീഷിണി മുഴക്കുകയായിരുന്നു. കാളിയാര്‍ പോലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് വൈകിട്ട് ആറ് മണിയോടെ ഇയാളെ സമാധാനിപ്പിച്ച് താഴെയിറക്കി ഭാര്യയ്ക്കൊപ്പം പറഞ്ഞയച്ചു. ഇയാള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...