ആമ്പല്ലൂർ : ട്രെയിന്‍ തട്ടി മധ്യവയസ്കൻ മരിച്ചു. നെല്ലായി മാനിയേങ്കര അപ്പുവിന്‍റെ മകന്‍ മുരളിയാണ് (53) മരിച്ചത്. നന്തിക്കര റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. രാപ്പാളില്‍ ബലിതര്‍പ്പണം നടത്തി മടങ്ങുന്നതിനിടെ റെയില്‍വെ ട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം നടന്നത്. മുരളി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബലിതര്‍പ്പണം നടത്തി മടങ്ങുമ്പോള്‍ ട്രെയിന്‍ തട്ടി മധ്യവയസ്കന് ദാരുണാന്ത്യം
RECENT NEWS
Advertisment